NEWS
ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു
21/11/2025 06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാധ്യമ മാർഗ്ഗനിർദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും മാധ്യമ സംബന്ധിയായ കാര്യങ്ങളിൽ തീർപ്പ് നൽകുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനാണു സമിതി രൂപീകരിച്ചിരിക്കുന്നത്.
ജില്ലാ കളക്ടർ ജി. പ്രിയങ്ക ചെയർപേഴ്സൺ ആയ സമിതിയുടെ കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു ആണ്, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജുവൽ, ജില്ലാ ലോ ഓഫീസർ മനു സോളമൻ, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & സോഷ്യൽ മീഡിയ വിദഗ്ധൻ രാംമോഹൻ പാലിയത്ത് എന്നിവരാണ് സമിതി അംഗങ്ങൾ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







